ലക്ഷ്മി പ്രമോദിന് പണിയോ പണി ,പൂക്കാലം വരവായി എന്ന സീരിയലിൽ നിന്നും പുറത്ത്, പകരം മാൻവി

മലയാളത്തിൽ കത്തി നിന്ന സീരിയൽ നടിയാണ് ലക്ഷ്മി പ്രമോദ് .ധാരാളം ആരാധകർ ഉണ്ടായിരുന്ന സീരിയൽ താരം .മലയാളത്തിലെ ടോപ് റേറ്റഡ് ആയ രണ്ടു സീരിയലുകളിൽ ആയിരുന്നു ലക്ഷ്മി അഭിനയിച്ചിരുന്നത് .രണ്ടു സീരിയലുകളിലും നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങൾ ആയിരുന്നു ലക്ഷ്മിയുടേത് .എന്നാൽ നായികക്കൊപ്പം പ്രാധാന്യം ലക്ഷ്മിയ്ക്കും ലഭിച്ചിരുന്നു .പക്ഷെ ലക്ഷ്മിയുടെ ഭർതൃ സഹോദരനാൽ വഞ്ചിക്കപ്പെട്ട് റംസി എന്ന യുവതി ആത്മഹത്യ ചെയ്തതോടെ കാര്യങ്ങൾ മാറി മറഞ്ഞു .

പൗർണമി തിങ്കൾ ,പൂക്കാലം വരവായി എന്നീ സീരിയലുകളിൽ ആയിരുന്നു ലക്ഷ്മി അഭിനയിച്ചു കൊണ്ടിരുന്നത്.എന്നാൽ വിവാദത്തോടെ പൗർണമി തിങ്കളിൽ ലക്ഷ്മി പ്രമോദിന് ഇടം നഷ്ടമായി . ലക്ഷ്മി പ്രിയ എന്ന നടിയാണ് സീരിയലിൽ പകരമായത്  .ലക്ഷ്മി പ്രമോദ് അവതരിപ്പിച്ച ആനി എന്ന കഥാപാത്രമായി തന്നെയാണ് ലക്ഷ്മി പ്രിയ മിനിസ്‌ക്രീനിൽ എത്തിയത് . കൊല്ലം സ്വദേശി തന്നെയാണ് ലക്ഷ്മി പ്രിയയും .കറുത്ത മുത്ത് എന്ന സീരിയലിൽ ശ്രദ്ധേയമായ വേഷമായിരുന്നു ലക്ഷ്മി പ്രിയയുടേത് .സൂര്യകാന്തി എന്ന സീരിയലിൽ നിലവിൽ ലക്ഷ്മി പ്രിയ അഭിനയിക്കുന്നുണ്ട് .

പൂക്കാലം വരവായി എന്ന സീരിയലിൽ അവന്തിക എന്ന കഥാപാത്രമായാണ് ലക്ഷ്മി പ്രമോദ് തിളങ്ങിയത് .അവന്തിക എന്ന കഥാപാത്രത്തെ തന്നെ സീരിയലിൽ നിന്ന് മാറ്റുകയാണ് സീരിയലിന്റെ സംവിധായകനും തിരക്കഥാകൃത്തും ആദ്യം ചെയ്തത് .പകരം മുംബൈയിൽ നിന്നെത്തുന്ന സൗദാമിനി അപ്പച്ചി എന്ന കഥാപാത്രത്തെ കൊണ്ട് വന്നു  .നടി മനീഷയാണ് ഈ റോൾ ചെയ്യുന്നത് . ലക്ഷ്മി പ്രമോദ് ആരോപണമുക്തയായി വന്നാൽ ഇനിയും അഭിനയിപ്പിക്കാമെന്ന നിലപാടിലായിരുന്നു സംവിധായകൻ ടി എസ് സജിയും തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയും പ്രൊഡ്യൂസർമാരായ മോഡി മാത്യുവും ജയൻ രേവതിയും.

എന്നാൽ കഥയിൽ വീണ്ടും ട്വിസ്റ്റ് വന്നു .ലക്ഷ്മി പ്രമോദിന് കൊല്ലം സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചപ്പോൾ പ്രോസിക്യൂഷൻ അപ്പീൽ പോയി .വിവാഹത്തിൽ നിന്ന് പിന്മാറാൻ ലക്ഷ്മി റംസിയെ നിർബന്ധിച്ചുവെന്നു പ്രോസിക്യൂഷൻ വാദിച്ചു .ഇതോടെ ലക്ഷ്മി പ്രതി ചേർക്കപ്പെടാനുള്ള സാധ്യത ഏറി .

ഈ സാഹചര്യത്തിലാണ് പൂക്കാലം വരവായി എന്ന സീരിയലിൽ അവന്തിക എന്ന കഥാപാത്രം തിരിച്ചു വരുന്നത് .എന്നാൽ ലക്ഷ്മി പ്രമോദ് അല്ല ഈ റോളിൽ .പാലാ സ്വദേശിനി മാൻവി എന്ന ശ്രുതിയാണ് ലക്ഷ്മി പ്രമോദിന് പകരം അവന്തികയായി എത്തുന്നത് .നേരത്തെ മറ്റൊരു സീരിയലിലും മാൻവി ലക്ഷ്മി പ്രമോദിന് പകരക്കാരി ആയത് യാദൃശ്ചികത ആകാം .

10 വർഷം പ്രണയിച്ച് ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരൻ ഹാരിസ് വഞ്ചിച്ചതിനെ തുടർന്നാണ് റംസി ആത്മഹത്യ ചെയ്യുന്നത് .റംസിയും ലക്ഷ്മിയും അടുത്ത ബന്ധമായിരുന്നു .ഇവർ തമ്മിലുള്ള ടിക്ടോക് വിഡിയോകളും വൈറൽ ആയിരുന്നു .ലക്ഷ്മി റംസിയെ സീരിയൽ സെറ്റുകളിൽ കൊണ്ടുപോകുമായിരുന്നു .ഈ അവസരം ഹാരിസ് മുതലാക്കി എന്നും റംസിയുടെ ഗർഭഛിദ്രം നടത്തുന്നതിൽ ലക്ഷ്മിക്ക് പങ്കുണ്ടായിരുന്നു എന്നും റംസിയുടെ വീട്ടുകാർ ആരോപിക്കുന്നുണ്ട് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version