NEWS

ഫേസ്ബുക് ഇന്ത്യയിൽ നിന്ന് അംഖി ദാസ് പുറത്ത്

ഫേസ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടർ അംഖി ദാസ് രാജിവച്ചെന്ന് കമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു .ബിജെപി അനുകൂല നിലപാട് കൊണ്ട് വിവാദത്തിൽ പെട്ട വ്യക്തിയാണ് അംഖി ദാസ് .

അംഖി ദാസിന്റെ നിലപാടുകളിൽ കമ്പനിക്കകത്ത് നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരുന്നു .”അംഖി ഫേസ്ബുക്കിൽ നിന്ന് രാജിവെയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു .9 വർഷമായി ഫേസ്ബുക് ഇന്ത്യയുടെ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിച്ച വ്യക്തിയാണ് അംഖി ദാസ് .”വാർത്താക്കുറിപ്പ് പറയുന്നു .

നേരത്തെ വ്യക്തിവിവര സംരക്ഷണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് അടക്കമുള്ള കമ്പനികളോട് പാർലമെന്റ് സമിതിയ്ക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു .തുടർന്ന് ഫേസ്ബുക്കിനെ പ്രതിനിധീകരിച്ച് അംഖി സമിതിയ്ക്ക് മുമ്പാകെ ഹാജരായിരുന്നു .

Back to top button
error: