NEWS

ഹത്രാസ് കേസ്‌; സിബിഐ അന്വേഷണത്തില്‍ ഹൈക്കോടതി മേല്‍നോട്ടം വഹിക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്

ത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി
മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തില്‍ ഹൈക്കോടതി മേല്‍നോട്ടം വഹിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡേ അദ്യക്ഷനായ ബഞ്ചിന്റേതാണ് തീരുമാനം.

അലഹബാദ് ഹൈക്കോടതിക്കാകും കേസിലെ മേല്‍നോട്ട ചുമതല. കേസ് സിബിഐ ഏറ്റെടുത്തിട്ടുണ്ട് ഇനി അവര്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ഹത്രാസ് കേസന്വേഷണത്തില്‍ കോടതി മേന്‍നോട്ടം വേണമെന്ന് സാമൂഹിക പ്രവര്‍ത്തക സത്യമ ദുബെയാണ് പൊതുതാല്‍പ്പര്യഹര്‍ജി സമര്‍പ്പിച്ചത്. ഒക്ടോബര്‍ 15നാണ് സത്യമ ദുബെയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായത്. പിന്നീട് കേസ് വിധി പറയാനായി മാറ്റുകയായിരുന്നു.

കേസിന്റെ വിചാരണ യു.പിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ സുപ്രീകോടതിയുടെ പരിഗണനയിലാണ്.

Back to top button
error: