NEWS

വോട്ട് എണ്ണത്തില്‍ വര്‍ധനവ്‌; അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം വൈകാന്‍ സാധ്യത

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം വൈകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.

കോവിഡ് പശ്ചാത്തലത്തില്‍ തപാല്‍ വോട്ട് ചെയ്തവരുടേയും പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തവരുടേയും എണ്ണം കൂടിയതാണ് ഫലം വൈകാന്‍ കാരണമായി അധികൃതര്‍ പറയുന്നത്.

ചിലയിടങ്ങളില്‍ തിരഞ്ഞെടുപ്പ് തീയതിക്ക് ശേഷമേ തപാല്‍ വോട്ടുകള്‍ എണ്ണാവൂ എന്ന നിബന്ധനയും നിലനില്‍ക്കുന്നുണ്ട്.

അതേസമയം, തിരഞ്ഞെടുപ്പിന് ഒരാഴ്ച ശേഷിക്കെ ഏകദേശം 6 കോ
ടിപേരാണ് വോട്ടുചെയ്ത് കഴിഞ്ഞത്. ഇത്തവണ ആകെ 24 കോടി വോട്ടര്‍മാരാണുളളത്.

Back to top button
error: