NEWS

പ്രളയ പുനരുദ്ധാരണ കരാര്‍ കാര്‍ അക്‌സസറീസ് ഷോപ്പിന് നല്‍കി: സ്വപ്നയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നിരവധി വെളപ്പെടുത്തലുകളാണ് ഓരോദിവസവും പുറത്ത് വരുന്നത്. ഇപ്പോഴിതാ പ്രതി സ്വപ്‌നയുടെ മറ്റൊരു മൊഴിയാണ് നിര്‍ണായകമായിരിക്കുന്നത്.

കേരളത്തില്‍ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണ കരാര്‍ നല്‍കിയത് കാര്‍ അക്‌സസറീസ് ഷോപ്പായ കാര്‍ പാലസിനെന്നാണ് സ്വപ്‌ന പറഞ്ഞിരിക്കുന്നത്.
കാര്‍ പാലസ് എന്ന വിവാദ കമ്പനിക്കാണ് കരാര്‍ നല്‍കിയതെന്നും 70,000 ഡോളര്‍ കാര്‍ പാലസ് ഇതിനായി കമ്മീഷന്‍ നല്‍കിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

കേരളത്തിലെ 150 വീടുകളുടെ പുനര്‍നിര്‍മാണത്തിനായി 1,60,000 ഡോളറാണ് യു.എ.ഇ കോണ്‍സുലേറ്റ് കൈമാറിയതെന്നും പണമിടപാട് കരാര്‍ നല്‍കിയത് യു.എ.എഫ്.എക്‌സ്. സൊല്യൂഷന്‍സ് എന്ന തലസ്ഥാനത്തെ സ്ഥാപനത്തിനാണെന്നും ഈ സ്ഥാപനത്തില്‍ നിന്ന് 35,000 ഡോളര്‍ കമ്മീഷന്‍ ലഭിച്ചെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. യു.എ.എഫ്.എക്‌സ് സൊല്യൂഷന്‍സില്‍ നിന്ന് യു.എ.ഇ കോണ്‍സുലേറ്റിലെ ഇന്റര്‍നാഷണല്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് സേവന കരാര്‍ നല്‍കിയതിനാണ് ഈ കമ്മീഷന്‍.

Back to top button
error: