NEWS

‘മൂക്കുത്തി അമ്മന്‍’ ട്രെയിലര്‍ ശ്രദ്ധ നേടുന്നു

മിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചലച്ചിത്രമായ മൂക്കുത്തി അമ്മന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ഇതിനോടകം ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്.

തമിഴിലെ ശ്രദ്ധേയനായ യുവതാരം ആര്‍.ജെ ബാലാജിയാണ് ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പം പ്രധാന കഥാപപാത്രമായി വേഷമിടുന്നത്. ആര്‍.ജെ ബാലാജിയും എന്‍.ജെ ശരവണനുമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ആര്‍.ജെ.ബാലാജി നായകനായെത്തിയ എല്‍.കെ.ജി എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് പുതിയ ചിത്രമായ മൂക്കുത്തിയമ്മന് പിന്നിലൂം പ്രവര്‍ത്തിക്കുന്നത്. മലയാളികളുടെ പ്രീയപ്പെട്ട താരം ഉര്‍വ്വശിയും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നുണ്ട്.

ആള്‍ദൈവങ്ങളുടെ ഭക്തിക്കച്ചവടത്തെ കളിയാക്കുന്ന ചിത്രമായിരിക്കും മൂക്കുത്തിയമ്മന്‍ എന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. നയന്‍താര ചിത്രത്തില്‍ ദേവിയായിട്ടാണ് അഭിനയിക്കുന്നത്. ചിത്രം കോമഡി സറ്റയര്‍ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്.

Back to top button
error: