കുഞ്ഞുമായി കായലില്‍ ചാടി മരിച്ച യുവതിയുടെ ഭര്‍ത്താവ് മരിച്ചനിലയില്‍

കൊല്ലം: കുഞ്ഞുമായി കായലില്‍ ചാടി മരിച്ച യുവതിയുടെ ഭര്‍ത്താവ് മരിച്ചനിലയില്‍.
ഇടവട്ടം പൂജപ്പുര സിജു സദനത്തില്‍ സിജുവിനെയാണ് വീടിനുളളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇന്നലെ സിജുവിന്റെ ഭാര്യ രാഖി(22) മകന്‍ ആദി(3) എന്നിവരുടെ മൃതദേഹങ്ങള്‍ കായലില്‍ നിന്ന് ലഭിച്ചിരുന്നു.

4 വര്‍ഷം മുമ്പായിരുന്നു സിജുവിന്റേയും രാഖിയുടേയും വിവാഹം. എന്നും മദ്യപിച്ച് വരാറുളള സിജു രാഖിയെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു എന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. സ്വകാര്യ ബസിലെ കണ്ടക്ടറായ സിജു സംഭവശേഷം ഒളിവിലായിരുന്നു.

ഞായറാഴ്ചയാണ് രാഖി കുഞ്ഞിനേയും കൊണ്ട് അഷ്ടമുടി കായലില്‍ ചാടിയത്. സംഭവത്തിന് മുമ്പ് രാഖി കുഞ്ഞിനേയും കൂട്ടി പോകുന്നത് കണ്ടവരുണ്ട്. ഇന്നലെ രാവിലെ കയലോരത്ത് ചെരിപ്പുകള്‍ കണ്ടതോടെ പരിസരവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരിച്ചിലില്‍ രാഖിയുടെ മുൃതദേഹം കിട്ടിയെങ്കിലും വൈകിയാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version