NEWS

ബെനിക്സിനെയും ജയരാജനെയും ചോര ചീറ്റി ചുമരിൽ തെറിക്കും വരെ മർദിച്ചു ,സിബിഐ കോടതിയിൽ സമർപ്പിച്ച ഫോറൻസിക് റിപ്പോർട്ടിന്റെ വിവരങ്ങൾ പുറത്ത്

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ അച്ഛനും മകനും പോലീസ് മർദ്ദനമേറ്റ്‌ മരിച്ച സംഭവത്തിൽ ക്രൂരത വിശദീകരിച്ച് ഫോറൻസിക് റിപ്പോർട്ട് സിബിഐ കോടതിയിൽ സമർപ്പിച്ചു .മദ്രാസ് ഹൈക്കോടതിയിലെ മധുരൈ ബെഞ്ചിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ വിശദ വിവരങ്ങൾ പുറത്ത് .

ജൂൺ 19 നു ശാന്തൻകുളം പൊലീസാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്ത് മർദിച്ചത് .ന്യൂഡൽഹിയിലെ കേന്ദ്ര ഫോറൻസിക് ലാബിന്റെ റിപ്പോർട്ട് ആണ് സിബിഐ കോടതിയിൽ സമർപ്പിച്ചത് .നിലത്തും ചുമരിലും ലാത്തിയിലും ചോര ചീറ്റി തെറിക്കുന്നത് വരെ മർദ്ദനം തുടർന്നു എന്നാണ് ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നത് .

കോവിൽപ്പട്ടി മജിസ്‌ട്രേറ്റ് നടത്തിയ ജുഡീഷ്യൽ അന്വേഷണത്തിന്റെ വിവരങ്ങളും സിബിഐ സമർപ്പിച്ചിട്ടുണ്ട് .ചുമരിലും ലോക്കപ്പിലും ടോയ്‌ലറ്റിലും പ്രധാന പോലീസ് ഓഫീസറുടെ മുറിയിലും ചോരപ്പാട് കണ്ടതായി ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു .

ഇവിടങ്ങളിൽ നിന്ന് ശേഖരിച്ച ഡി എൻ എ സാമ്പിളുകൾ കൊല്ലപ്പെട്ടവരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് .മരണകാരണമായേക്കാവുന്ന തരത്തിൽ കൃത്യമായ ഉദ്ദേശത്തോടെ പോലീസുകാർ മര്ദിക്കുക ആയിരുന്നുവെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു .

Back to top button
error: