NEWS

കല്‍ക്കരി കുംഭകോണ കേസ്‌; മുന്‍ കേന്ദ്രമന്ത്രിക്ക്​ 3 വര്‍ഷം തടവുശിക്ഷ

ന്യൂഡല്‍ഹി: 1999 കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായ്ക്ക് മൂന്നുവര്‍ഷം തടവുശിക്ഷ. ഇദ്ദേഹത്തെ കൂടാതെ കേസില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ക്കും ഡല്‍ഹി പ്രത്യേക കോടതി മൂന്നുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.

ജാര്‍ഖണ്ഡില്‍ കല്‍ക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി കേസില്‍ റായ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.

വാജ്‌പേയി മന്ത്രിസഭയില്‍ കല്‍ക്കരി വകുപ്പ് സഹമന്ത്രിയായിരുന്നു ദിലീപ് റായ്. ക്രിമിനല്‍ ഗൂഡാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ദിലീപ് റായ്‌ക്കെതിരെ ചുമത്തിയത്.

1999ല്‍ ജാര്‍ഖണ്ഡിലെ ഗിരിധിയിലെ ബ്രഹ്മദിയ കല്‍ക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണത്തിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

Back to top button
error: