NEWSTRENDING

ആകാംക്ഷയ്ക്ക് വിരാമം; ‘സൂരറൈ പോട്രി’ന്റെ ട്രെയിലര്‍ പുറത്ത്‌

സൂര്യയുടെ 38-ാമത് ചിത്രമായ ‘സൂരറൈ പോട്രി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഇരുധി സുട്ര് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായികയായി എത്തുന്നത്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിവിടങ്ങളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ റാവു, പരേഷ് റാവല്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി. ആര്‍. ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിര്‍മിക്കുന്നത്.

ഇന്ത്യ ഉള്‍പ്പെടെ 200-ലേറെ രാജ്യങ്ങളിലെ പ്രൈം അംഗങ്ങള്‍ക്ക് നവംബര്‍ 12 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ ചിത്രം കാണാം.

Back to top button
error: