NEWS

വമ്പിച്ച വിലക്കിഴിവ്‌; ദീപാവലി സെയിലുമായി ഫ്‌ളിപ്കാര്‍ട്ട്

ബിഗ് ദീപാവലി സെയിലുമായി ഫ്‌ളിപ്കാര്‍ട്ട് വീണ്ടും. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ നാല് വരെയാണ് ഓഫര്‍. ബാങ്ക് ഓഫറുകള്‍, നോകോസ്റ്റ് ഇഎംഐ, വിലക്കിഴിവ് തുടങ്ങിയവയാണ് ദീപാവലി ഓഫറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ദസ്സറ പ്രത്യേക വില്‍പ്പന നടന്നുകൊണ്ടിരിക്കുകയാണ്.

ആക്‌സസ് ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടില്‍ സാധനങ്ങള്‍ വാങ്ങാവുന്നതാണ്. മാത്രമല്ല ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്‌സി,ഐസിഐസി എന്നിവയുമായും ബന്ധപ്പെടാന്‍ അവസരം ഒരുക്കിയിരിക്കുന്നു.

ദീപാവലി വില്‍പ്പനയില്‍ സാംസങ് മൊബൈല്‍ ഫോണുകള്‍ക്ക് കൂടുതല്‍ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്യാലക്സി എഫ് 41, എസ് 20 പ്ലസ്, എ50എസ് തുടങ്ങിയവയ്ക്കാകും കൂടുതല്‍ ഓഫര്‍, ഒപ്പോ, റിലയല്‍മി, പോകോ ഫോണുകള്‍ക്കും വിലക്കിഴവ് ലഭിക്കും. കാമറ, ലാപ്ടോപ്, സ്മാര്‍ട്ട് വാച്ച്, ഹെഡ്ഫോണ്‍, ടിവി, മൈക്രോവേവ്, വാഷിങ് മെഷീന്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും പ്രത്യേക വിലക്കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Back to top button
error: