24 മണിക്കൂറിനിടെ 45,149 കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി; രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 45,149 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 79,09,960 ആയി. ഒറ്റ ദിവസത്തിനിടെ 480 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ മരണം 1,19,014 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 6,53,717 പേര്‍ ചികിത്സയിലാണ്. ഇതുവരെ 71,37,229 പേര്‍ രോഗമുക്തരായി.

ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 16,45,020 ആയി. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശില്‍ 8,07,023 പേര്‍ക്കാണ് രോഗം. ആകെ 3,92,930 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇന്നലെ 9,39,309 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു.

Exit mobile version