NEWS

ജൂനിയര്‍ ചിരുവിനെ കാണാന്‍ മലയാളത്തിന്റെ സ്വന്തം ഫഹദും നസ്രിയയും

ടി മേഘ്‌ന രാജിനേയും കുഞ്ഞിനെ സന്ദര്‍ശിച്ച് ഫഹദ് ഫാസിലും നസ്രിയയും. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞിനെ കാണാന്‍ ഇരുവരും എത്തിയത്. മേഘ്‌നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നസ്രിയ.

ഒക്ടോബര്‍ 22നാണ് മേഘ്‌ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വലിയ ആഘോഷമായാണ് മേഘനയുടെ ബേബി ഷവര്‍ ചടങ്ങുകള്‍ സര്‍ജ കുടുംബം നടത്തിയത്. മേഘ്‌നയുടെയും ചിരുവിന്റെയും വിവാഹ റിസപ്ഷനെ പുനരവതരിപ്പിക്കുന്ന രീതിയിലാണ് അനിയന്‍ ധ്രുവ് വേദി ഒരുക്കിയിരുന്നത്.

കുഞ്ഞിനായുള്ള കാത്തിരിപ്പ് ഏകദേശം നാല് മാസം പിന്നിട്ട സമയത്താണ് മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം.

രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ചിരഞ്ജീവിയും മേഘ്നയും ജീവിതത്തില്‍ ഒന്നിച്ചത്. ആട്ടഗര എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് പ്രണയത്തിന്റെ തുടക്കം.

പിന്നീട് 2018 ഏപ്രില്‍ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് വിവാഹം. പിന്നീട് മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വച്ചും വിവാഹച്ചടങ്ങുകള്‍ നടന്നിരുന്നു. മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമായിരുന്നു മേഘ്ന രാജ്. രണ്ടാം വിവാഹവാര്‍ഷികത്തിന് ശേഷമായിരുന്നു മേഘ്ന ഗര്‍ഭിണിയാണെന്ന വിവരം എല്ലാവരും അറിഞ്ഞത്.

Back to top button
error: