NEWS

സ്വർണക്കടത്തിൽ പ്രമുഖ എംഎൽഎയുടെ പേരും ?കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ടിലെ വിവരങ്ങൾ

മുഖ്യപ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരെ കൊഫെപോസ ചുമത്താൻ കേന്ദ്ര ധനമന്ത്രാലയത്തിനു നൽകിയ അപേക്ഷയിലാണ് കസ്റ്റംസ് പ്രമുഖ എംഎൽഎയുടെ പേര് പറയുന്നത് .നിലവിൽ പ്രതിയായോ സാക്ഷ്യയായോ എംഎൽഎ പട്ടികയിൽ ഇല്ല .

സാക്ഷി മൊഴികളുടെ പിന്തുണയോടെയാണ് പരാമർശം .കേസിലെ പ്രതി കെ ടി റമീസുമായി എംഎൽഎയ്ക്ക് ബന്ധമുണ്ടെന്നാണ് കസ്റ്റംസ് ആരോപണം .എന്നാൽ റമീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നാണ് വിവരം .സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികൾ തമ്മിൽ നടത്തിയ ആശയവിനിമയങ്ങളിൽ എംഎൽഎയുടെ പേര് കടന്നു വരുന്നുണ്ടെന്നു കസ്റ്റംസ് വിശദീകരിക്കുന്നു .

റമീസുമായി മാത്രമാണ് എംഎൽഎ ബന്ധപ്പെട്ടിരിക്കുന്നത് എന്നാണ് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നത് .സ്വപ്നയ്ക്ക് എംഎൽഎയുമായി നേരിട്ട് ബന്ധമില്ല .ജൂലൈ 2 നു സ്വർണമടങ്ങിയ നയതന്ത്ര ബാഗേജ് കസ്റ്റംസ് തടഞ്ഞുവെച്ചത് അറിഞ്ഞതോടെ റമീസ് തന്റെ ഫോണുകളിൽ ഒന്ന് നശിപ്പിച്ചിരുന്നു .തമിഴ്നാട് സ്വദേശിയുടെ പേരിൽ ആണ് ഈ സിംകാർഡ് രജിസ്റ്റർ ചെയ്തിരിക്കുന്നത് .

Back to top button
error: