NEWS

“ഉന്‍ കാതല്‍ ഇരുന്താല്‍”ട്രെെയ്ലര്‍ റിലീസ് ചെയ്തു

ശ്രീകാന്ത്,മഖ്ബൂല്‍ സല്‍മാന്‍,ചന്ദ്രിക രവി,ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹാഷിം മരിയ്ക്കാര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ” ഉന്‍ കാതല്‍ ഇരുന്താല്‍ ” എന്ന തമിഴ് സിനിമയുടെ ട്രെെയ്ലര്‍,പ്രശസ്ത നടന്‍ ആര്യ തന്റെ ഫേയ്സ് പുസ്തകത്തിലൂടെ റിലീസ് ചെയ്തു.

റിയാസ് ഖാന്‍,വയ്യാപുരി,അന്‍സില്‍,കാപ്പന്‍ ഫെയിം ചിരാഗ് ജനി,ജെൻസൺ,ക്രയിൻ മനോഹർ,ഹര്‍ഷിക പൂനച്ച,,സോന ഹെെഡൻ,കസ്തൂരി,ശ്രേയ രമേശ്,സാക്ഷി ദ്വിവേദി,ഗായത്രി തുടങ്ങിരവരാണ് മറ്റു താരങ്ങൾ.

മരിയ്ക്കാര്‍ ആര്‍ട്ട്സിന്റെ ബാനറില്‍ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത് മേനോന്‍ നിർവ്വഹിക്കുന്നു.പ്രഭാകരൻ അമുദൻ,കൺമണി എന്നിവരുടെ വരികൾക്ക് മൻസൂർ അഹമ്മദ് സംഗീതം പകരുന്നു.ആന്റണി ദാസൻ,കാർത്തിക്,മാനസി എന്നിവരാണ് ഗായകർ.

കല-അർക്കൻ എസ് കർമ്മ,മേക്കപ്പ്-പ്രദീപ് രംഗൻ,വസ്ത്രാലങ്കാരം-ശാന്തി കൃഷ്ണ,സ്റ്റിൽസ്- വിദ്യാസാഗർ,എഡിറ്റർ-സായ് സുരേഷ്,നൃത്തം-രമേഷ്‌,ആക്ഷൻ-റൺ രവി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സുനിൽ പേട്ട,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Back to top button
error: