കോവിഡ് മുക്തനായ യുവാവ് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ കോവിഡ് മുക്തനായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. . ഇയാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ രോഗി മാനസികാസ്വസ്ഥത പ്രകടിപ്പിച്ചു. ഇതറിഞ്ഞ ഡോക്ടര്‍മാര്‍ എത്തിയപ്പോഴേക്കും ശുചിമുറിയില്‍ കയറി ഇയാള്‍ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിയിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version