NEWS

പെണ്‍കുട്ടികളുടെ വിവാഹപ്രായം; തീരുമാനം ഉടന്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ തീരുമാനം ഉടന്‍. ഒരാഴച്ചയ്ക്കുളളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

വിവാഹപ്രായം കൂട്ടുന്നതിനായി നിയമഭേദഗതി കൊണ്ട് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്യും. ഈ ശുപാര്‍ശയില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രമന്ത്രിസഭയാണ്.

കഴിഞ്ഞ യൂണിയന്‍ ബജറ്റ് അവതരണത്തിനിടെ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കും എന്നറിയിച്ചത്.

അതേസമയം, നിലവില്‍ സ്ത്രീകള്‍ക്ക് 18ഉം പുരുഷന്മാര്‍ക്ക് 21ഉം ആണ് വിവാഹപ്രായം.

Back to top button
error: