NEWS

കേരളം ഇപ്പോള്‍ അനുഭവിക്കുന്നത് നിരോധനാജ്ഞ ലംഘിച്ച് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായതിന്റെ ഫലം

കേരളത്തിലെ കോവിഡ് വ്യാപനത്തെക്കുറിച്ചുളള വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ.

കേരളം ഇപ്പോള്‍ അനുഭവിക്കുന്നത് നിരോധനാജ്ഞ ലംഘിച്ച് ആള്‍ക്കുട്ടങ്ങള്‍ ഉണ്ടായതിന്റെ ഫലമാണെന്നും മരണനിരക്ക് കുറയ്ക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായെന്ന് ചിലര്‍ മനപൂര്‍വ്വം പ്രചരിപ്പിക്കുന്നതായും കെ.കെ ശൈലജ കൂട്ടിച്ചര്‍ത്തു.

കളമശ്ശേരി മെഡിക്കല്‍ കോളേജ് സംഭവത്തില്‍ വഴിയെ പോകുന്നവര്‍ വിമര്‍ശിച്ചാല്‍ ഉടന്‍ നടപടിയെടുക്കാനാവില്ലെന്നും കെ.കെ ശൈലജ പറഞ്ഞു. കളമശ്ശേരി ആശുപത്രിയെ തകര്‍ക്കാന്‍ മനപൂര്‍വ്വം ശ്രമം നടക്കുന്നു എന്ന ആരോപണം സര്‍ക്കാര്‍ പരിശോധിക്കും. അകത്ത് പോരായ്മ ഉളളപ്പോള്‍ അപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ചര്‍ച്ചയിലൂടെ പരിഹരിക്കുന്നുണ്ട്. ത്യാഗപൂര്‍ണമായി ജോലിചെയ്യുന്നവരെ മാധ്യമങ്ങളിലൂടെ അപഹസിക്കുന്നത് വേദനയുണ്ടാക്കുന്നുവെന്നും കെകെശൈലജ പറഞ്ഞു.

ഇപ്പോള്‍ കോവിഡ് മരണനിരക്ക് കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം .നിരോധിച്ചിട്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ആള്‍ക്കൂട്ടം ഉണ്ടായതിന്റെ ദുരന്തമാണ് കേരളം ഇപ്പോള്‍ നേരിടുന്നതെന്നും കെ.കെ ശൈലജ പറഞ്ഞു. ആരോഗ്യവകുപ്പില്‍ വീഴ്ച വന്നു എന്ന വാര്‍ത്ത പ്രചരിച്ചപ്പോഴാണ് നഴ്‌സിങ് സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം, വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതില്‍ ഒരു വര്‍ഷം തികയുന്ന സാഹച്ര്യത്തില്‍ കേസില്‍ അവര്‍ക്ക് നീതി കിട്ടാന്‍ വേണ്ട ഇടപെടലുകള്‍ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും നടത്തുന്നുണ്ടെന്നും

Back to top button
error: