സാംസങിന്റെ അമരക്കാരന് വിട

ക്ഷിണ കൊറിയന്‍ സ്ഥാപനമായ സാംസങ് ഇലക്ട്രോണിക്‌സ് ചെയര്‍മാന്‍ ലീ കുന്‍ ഹീ അന്തരിച്ചു. 78 വയസ്സായിരുന്നു. 2014 മുതല്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പിന്നീട് ലീയുടെ മകനും സാംസങ് ഇലക്ട്രോണിക്‌സ് വൈസ് ചെയര്‍മാനുമായ ലീ ജെയ് യോങാണ് കമ്പനിയുടെ ചുക്കാന്‍ പിടിക്കുന്നത്.

സാംസങിനെ ആഗോള ടെക് ഭീമനാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. പിതാവ് ലീ ബ്യൂങ് ചൂളിന്റെ മരണശേഷം 1987 ലാണ് ലീ കമ്പനിയുടെ അധികാരമേറ്റെടുത്തത്.

സാംസങിന്റെ മൊത്തത്തിലുളള വിറ്റുവരവ് ദക്ഷിണ കൊറിയയുടെ ആഭ്യാന്തര ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് മാത്രമാണ് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version