NEWS

നേപ്പാളിൽ പല സ്ഥലത്തും കടന്ന് കയറി ചൈന ,ജാഗ്രത വേണമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ

ചൈന അനധികൃതമായി നേപ്പാൾ ഭൂമിയിൽ കടന്നുകയറിയതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ .അതിർത്തിയിൽ പടർന്നു കിടക്കുന്ന 7 നേപ്പാൾ ജില്ലകളിൽ ചൈനയുടെ സാന്നിധ്യം ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു .

എന്നാൽ ചൈന കടന്നു കയറുന്ന കാര്യം നേപ്പാൾ മറച്ചുവെയ്ക്കുകയാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു .നേപ്പാൾ സർവ്വേ വകുപ്പ് ഇക്കാര്യം നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയെ അറിയിച്ചിരുന്നു .എന്നാൽ ഒലി ഇക്കാര്യം മുഖവിലക്കെടുത്തില്ലെന്നും രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് പറയുന്നു .

ചില ഇടങ്ങളിൽ ചൈന ഒന്നര കിലോമീറ്ററോളം കടന്നു കയറിയതായാണ് റിപ്പോർട്ട് .നേപ്പാൾ സർക്കാരിന് നികുതി നൽകുന്ന പല കുടുംബങ്ങളും ഇപ്പോൾ ചൈനയിൽ ആയെന്നാണ് റിപ്പോർട്ട് .എന്നാൽ അതിർത്തി സംബന്ധിച്ച് അവകാശവാദം പറഞ്ഞ് ചൈനയെ പിണക്കേണ്ട എന്നാണ് നേപ്പാൾ നിലപാട് എന്ന റിപ്പോർട്ടും വരുന്നുണ്ട് .

Back to top button
error: