NEWS

‘ബാഗ് ഓണ്‍ വീല്‍സ്’; പുതിയ സേവനവുമായി ഇന്ത്യന്‍ റെയില്‍വേ

ന്ത്യന്‍ റെയില്‍വേയുടെ പുതിയ സേവനം വരുന്നു. ബാഗ് ഓണ്‍ വീല്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം നടപ്പിലാക്കുന്നതോടെ യാത്രക്കാര്‍ക്ക് അവരുടെ ലഗേജുകള്‍ ചുമക്കേണ്ടതില്ല.

ബാഗ് ഓണ്‍ വീല്‍സ് ചുരുക്കി BOW എന്ന ആപ്പ് വഴിയാണ് ഈ സേവനം ലഭ്യമാവുന്നത്. ഈ ആപ്പ് വഴി ഇനി യാത്രക്കാര്‍ക്ക് ലഗേജ് ബുക്കിങ് നടത്താം. അതിലൂടെ യാത്രക്കാര്‍ക്ക് സാധനങ്ങള്‍ വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കും സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്കും കൊണ്ടുപോകാനുളള സൗകര്യം ലഭിക്കും.

ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.

Back to top button
error: