NEWS

പോലീസ് സ്റ്റേഷന്‌ മുന്നില്‍ ട്രാന്‍ജെന്‍ഡറിന്റെ ആത്മഹത്യാശ്രമം

കൊച്ചി: പോലീസ് സ്റ്റേഷന്‌ മുന്നില്‍ ട്രാന്‍ജെന്‍ഡറിന്റെ ആത്മഹത്യാശ്രമം. എറണാകുളം സ്വദേശിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കൊച്ചി കസബ പോലീസ് സ്‌റ്റേഷന് മുന്നിലെ മരത്തില്‍ കയറിയായിരുന്നു ആത്മഹത്യാ ശ്രമം. പരാതി നല്‍കാന്‍ എത്തിയിട്ടും പോലീസ് സ്വീകരിച്ചില്ല എന്നാരോപിച്ചാണ് ഇവര്‍ മരത്തില്‍ കയറിയത്.

തുടര്‍ന്ന് സ്റ്റേഷനിലെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകള്‍ പോലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കേസെടുക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയതോടെയാണ് ഇവര്‍ താഴെയിറങ്ങിയത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവരെ താഴെ ഇറക്കിയത്. പിന്നീട് ബോധരഹിതയായ ഇവരെ എറണാകുളത്തെ ജറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Back to top button
error: