NEWS

ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യും; നടപടി ഘട്ടം ഘട്ടമായി നടപ്പാക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന കേന്ദ്രനിര്‍ദ്ദേശം ഘട്ടം ഘട്ടമായി നടപ്പാക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ആദ്യത്തെ ഒരുമാസം പിഴ ഈടാക്കുകയും ബോധവല്‍ക്കരണം നല്‍കി വിട്ടയ്ക്കുകയും ചെയ്യും. അതിന് ശേഷമാകും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യൂ.

വാഹനാപകടങ്ങളില്‍ ജിവന്‍ നഷ്ടമാകുന്നവരില്‍ കൂടുതലും ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരാണ്. അതിനാലാണ് മോട്ടോര്‍വാഹനവകുപ്പ് ഇത്തരത്തില്‍ ഒരു നടപടി കൈക്കൊണ്ടത്. ഹെല്‍മറ്റ് വയ്ക്കാത്തവര്‍ക്ക് 500 രൂപ പിഴയായിരുന്നു ഉണ്ടായിരുന്നത്. ഇനി മുതല്‍ പിഴയ്ക്ക് പുറമെ മൂന്നു മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണം. രണ്ടാമത് വീണ്ടും ഹെല്‍മറ്റില്ലാതെ പിടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കണമെന്നാണ് നിര്‍ദേശം.
പിന്‍ സീറ്റ് യാത്രക്കാരന്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യും .റോഡ് സുരക്ഷാ ക്ലാസിനും സാമൂഹിക സേവനത്തിനും നിയമലംഘകരെ അയക്കും .

അതേസമയം, സംസ്ഥാനത്ത് ഒരു മാസത്തെ സാവകാശം നല്‍കിയിട്ട് നിയമം നടപ്പാക്കിയാല്‍ മതിയെന്ന തീരുമാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ്.

Back to top button
error: