NEWS

ഇറക്കുമതി നയത്തിൽ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി രഘുറാം രാജൻ

ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ഇറക്കുമതി വെട്ടിച്ചുരുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ .ഈ തന്ത്രം നേരത്തെ ഇന്ത്യ പയറ്റിയതാണെന്നും വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു .

“തീരുവ കുത്തനെ ഉയർത്തി ഇറക്കുമതി കുറയ്ക്കാൻ ആണ് പദ്ധതിയെങ്കിൽ അക്കാര്യത്തിൽ ഞാൻ മുന്നറിയിപ്പ് നല്കാൻ ആഗ്രഹിക്കുന്നു .ഇന്ത്യ ഇത് മുമ്പ് പരീക്ഷിച്ച് പരാജയപ്പെട്ടതാണ് .”-രഘുറാം രാജൻ പറഞ്ഞു .

സെന്റർ ഫോർ ഫിനാൻഷ്യൽ സ്റ്റഡീസ് സംഘടിപ്പിച്ച വെബ്ബിനറിൽ സംസാരിക്കുക ആയിരുന്നു രഘുറാം രാജൻ .കയറ്റുമതി കൂട്ടണമെങ്കിൽ കുറഞ്ഞ നിരക്കിൽ ഇറക്കുമതിയും നടത്തേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ വിജയിച്ച മാതൃക ചൈന ആണെന്നും രഘുറാം രാജൻ വ്യക്തമാക്കി .

“ചൈന ചെയ്യുന്നത് നോക്കുക .ലോകത്തെ ഏറ്റവും വലിയ കയറ്റുമതി ശക്തിയാണ് ചൈന .കുറഞ്ഞ നിരക്കിൽ അസംസ്കൃത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്ത് അത് സംയോജിപ്പിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുകയാണ് ചൈന .ഇതാണ് വിജയിച്ച മാതൃക .”-രഘുറാം രാജൻ വ്യക്തമാക്കി .

Back to top button
error: