NEWS

പാർലമെന്റ് സമിതിയ്ക്ക് മുമ്പാകെ ഹാജരാകാതെ ആമസോൺ

വ്യക്തിവിവര സംരക്ഷണ ബിൽ പരിശോധിക്കുന്ന പാർലമെൻറ് സമിതിയ്ക്ക് മുമ്പാകെ ഹാജരാകില്ലെന്നു ആമസോൺ .കോവിഡ് കാലം ആയതിനാൽ യാത്ര ചെയ്യാൻ ആവില്ലെന്നും വിദഗ്ധർ സ്ഥലത്തില്ല എന്നുമാണ് ആമസോണിന്റെ വിശദീകരണം .

അതേസമയം 28 നു ചേരുന്ന സമിതി യോഗത്തിൽ ഹാജരായില്ലെങ്കിൽ അവകാശ ലംഘനത്തിന് കമ്പനിയ്‌ക്കെതിരെ നടപടി എടുക്കാൻ ആണ് സമിതിയുടെ തീരുമാനം .ഫേസ്ബുക് ,ഗൂഗിൾ ,ആമസോൺ തുടങ്ങിയ കമ്പനികളിൽ നിന്ന് ആവശ്യമെങ്കിൽ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രത്തിനു അധികാരം നൽകുന്നതാണ് ബിൽ .

എന്നാൽ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ഇതിടവരുത്തുമെന്ന് പ്രതിപക്ഷം ആരോപിച്ചു .ഈ പശ്ചാത്തലത്തിൽ ആണ് ബിൽ സമിതിയുടെ പരിശോധനയ്ക്കായി വിട്ടത് .ഇതിന്റെ ഭാഗമായി ആമസോൺ പ്രതിനിധിയെ കേൾക്കാൻ സമിതി തീരുമാനിച്ചിരുന്നു .ഫേസ്ബുക് ഇന്ത്യ പോളിസി ഹെഡ് അംഖി ദാസ് കഴിഞ്ഞ ദിവസം സമിതിയ്ക്ക് മുമ്പാകെ ഹാജരായിരുന്നു .

Back to top button
error: