NEWS

കേന്ദ്രം നേരിട്ട് സംഭരിക്കും ,ആദ്യം 30 കോടി തെരഞ്ഞെടുക്കപ്പെട്ടവർക്ക് ,കോവിഡ് വാക്സിൻ വിതരണത്തിന് പദ്ധതി ഇങ്ങനെ

കോവിഡ് വാക്സിൻ വിതരണത്തിന് പ്രത്യേക പദ്ധതിയുമായി കേന്ദ്രം .വാക്സിൻ കേന്ദ്രം തന്നെ നേരിട്ട് സംഭരിക്കും .ആദ്യഘട്ടത്തിൽ 30 കോടി പേർക്കാണ് നൽകുക .സംസ്ഥാന ,ജില്ലാ തലങ്ങളിലൂടെ ആയിരിക്കും വിതരണം .സംസ്ഥാനങ്ങൾക്ക് തനതായ പദ്ധതി വേണ്ടതില്ല എന്നാണ് കേന്ദ്രത്തിന്റെ നിർദേശം .

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സഹായത്തോടെയാണ് ആദ്യഘട്ടം വാക്സിൻ നൽകേണ്ട 30 കോടി പേരെ നിശ്ചയിക്കുക .നിലവിലുള്ള വാക്സിൻ വിതരണ വഴി തന്നെയായിരിക്കും ഇത്തവണയും .

നാല് ശ്രേണികൾ ആയാണ് ആദ്യഘട്ട വാക്സിൻ സ്വീകർത്താക്കളെ കണ്ടെത്തുക .ഡോക്ടർമാർ ,മെഡിക്കൽ വിദ്യാർത്ഥികൾ ,നഴ്‌സുമാർ ,ആശാ വർക്കർമാർ തുടങ്ങി ഒരു കോടി ആരോഗ്യ പ്രവർത്തകർ ആണ് ഒരു ശ്രേണി .തദ്ദേശ ഭരണ സ്ഥാപന ജോലിക്കാർ ,പോലീസ് ,സേന തുടങ്ങിയവരിൽ നിന്നുള്ള രണ്ട്‍ കോടി പേരാണ് രണ്ടാം ശ്രേണി .50 വയസിനു മുകളിൽ ഉള്ള 26 കോടി പേരാണ് മൂന്നാം ശ്രേണി .പ്രത്യേക പരിചരണം ആവശ്യമുള്ള 50 വയസിൽ താഴെയുള്ളവരാണ് നാലാമത്തെ ശ്രേണി .

“നവംബർ മധ്യത്തോടെ ആളുകളുടെ പട്ടിക തയ്യാറാക്കാൻ ആണ് സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശം .പട്ടിക ആധാറുമായി ലിങ്ക് ചെയ്യണം .”ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നു .

നിലവിലുള്ള വാക്സിൻ വിതരണ വഴിയിലൂടെ കാര്യക്ഷമമായി വാക്സിൻ വിതരണം നടത്താൻ ആണ് പദ്ധതി .സംഭരണത്തിനും വിതരണത്തിലും ഈ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തും .

പൊതുവിതരണ മേഖലയ്ക്ക് പുറമെ സ്വകാര്യ മേഖലയെ കൂടി ഉൾപ്പെടുത്തി വാക്സിൻ വിതരണം കൂടുതൽ വേഗത്തിലാക്കാൻ ഉള്ള സാധ്യതയും തേടുന്നുണ്ട് .25 കോടി പേർക്കായി 40 മുതൽ 50 കോടി വരെ ഡോസുകൾ അടുത്ത ജൂലൈയോടെ എങ്കിലും തയ്യാറാവും എന്നാണ് ആരോഗ്യമന്ത്രി ഹർഷവർധൻ വ്യക്തമാക്കിയിരിക്കുന്നത് .

സുതാര്യവും സന്തുലിതവുമായ വിതരണം ഉറപ്പുവരുത്തും എന്നാണ് ആരോഗ്യമന്ത്രി ഉറപ്പു തന്നിരിക്കുന്നത് .രോഗപ്രതിരോധ മേഖലയിൽ ഏറ്റവും വലിയ ശൃംഖലയും ഇന്ത്യയുടേത് തന്നെ .വര്ഷം തോറും 2 .7 കോടി നവജാത ശിശുക്കൾക്ക് വാക്സിൻ നൽകേണ്ടതുണ്ട് .

“പൊതു രോഗപ്രതിരോധ സംവിധാനത്തിന്റെ ഭാഗമായി രാജ്യത്തിന് മികച്ച വിതരണ ശൃംഖല നിലവിൽ ഉണ്ട് .കുട്ടികൾക്ക് വിവിധ വാക്സിനുകളായിആറു കോടി ഡോസ് വര്ഷം തോറും നൽകുന്നുണ്ട് .”ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു .

ആധുനിക വിവരസാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ആകും വാക്സിൻ വിതരണം .ഒരാൾക്ക് പോലും വാക്സിൻ ലഭിക്കാതിരുന്ന അവസ്ഥ ഉണ്ടാകില്ലെന്നും ഹർഷ വർധനൻ വ്യക്തമാക്കി .

Back to top button
error: