NEWS

സംസ്ഥാനത്ത് അവയവ മാഫിയ സജീവമെന്നു ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ,സർക്കാർ ഉദ്യോഗസ്ഥർക്കും പങ്ക്

സംസ്ഥാനത്ത് അവയവ മാഫിയ സജീവമെന്നു ക്രൈം ബ്രാഞ്ച് റിപ്പോർട്ട് .റിപ്പോർട്ട് ക്രൈം ബ്രാഞ്ച് ഐ ജി ശ്രീജിത്ത് ഡിജിപിയ്ക്ക് സമർപ്പിച്ചു .വിഷയത്തിൽ ഡി ജി പി അന്വേഷണത്തിന് ഉത്തരവിട്ടു .

ഒരു പ്രത്യേക പ്രദേശത്ത് നിരവധിയാളുകൾ ഒന്നിച്ച് അവയവ ദാനം നടത്തിയതിനെ തുടർന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത് .അനധികൃതമായി നിരവധി അവയവ ദാനങ്ങൾ നടന്നിട്ടുണ്ട് എന്നാണ് കണ്ടെത്തൽ .

സർക്കാർ ജീവനക്കാരും അവയവ ദാന മാഫിയയുടെ ഭാഗമാണെന്ന ഗുരുതരമായ പരാമർശവും റിപ്പോർട്ടിൽ ഉണ്ട് .സംഭവം ക്രൈം ബ്രാഞ്ച് എസ് പി സുദർശനാണ് അന്വേഷണ ചുമതല .

Back to top button
error: