NEWS

നവരാത്രി ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ 9 ദിവസത്തെ ഓണ്‍ലൈന്‍ കച്ചേരി പരമ്പരയുമായി എയര്‍ടെല്‍ വിങ്ക്

കോവിഡ് പശ്ചാത്തലത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ ഒന്നാം നമ്പര്‍ മ്യൂസിക്ക് ആപ്പായ എയര്‍ടെല്‍ വിങ്ക് ആദ്യമായി ഒമ്പതു ദിവസത്തെ ഓണ്‍ലൈന്‍ കച്ചേരി പരമ്പര അവതരിപ്പിക്കുന്നു.

മിക്ക സിങ്, കിന്‍ജല്‍ ദേവ്, സച്ചില്‍ -ജിഗര്‍ തുങ്ങിയ പ്രമുഖ സംഗീതജ്ഞരെയെല്ലാം പരമ്പരയില്‍ അണിനിരത്തുന്നുണ്ട്. നവരാത്രി നിശകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ലൈവ് പരിപാടി 17 മുതല്‍ 25വരെ എല്ലാ ദിവസവും വിങ്ക് മ്യൂസിക്കില്‍ രാത്രി ഏഴു മുതല്‍ എട്ടുവരെയായിരിക്കും സ്ട്രീമിങ് നടത്തുക.

വിങ്ക് സ്റ്റേജിലാണ് നവരാത്രി നിശകള്‍ ഒരുക്കിയിരിക്കുന്നത്. തടസമില്ലാത്ത ലൈവ് കച്ചേരി ലഭ്യമാക്കാന്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളെല്ലാം ഉപയോഗിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് കലാകാരന്മാരുമായി സംവദിക്കാനും ഗാനങ്ങള്‍ ആവശ്യപ്പെടാനും സന്ദേശങ്ങള്‍ അയക്കാനും തല്‍സമയം അവസരമുണ്ടാകും.

എയര്‍ടെല്‍ വരിക്കാര്‍ അല്ലാത്തവര്‍ക്കും വിങ്ക് മ്യൂസിക്കിലെ നവരാത്രി സംഗീത നിശ ആസ്വദിക്കാം. ഐഒഎസ്,ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ വിങ്ക് മ്യൂസിക്ക് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതി. എയര്‍ടെല്‍ താങ്ക്സ്, വിങ്ക് മ്യൂസിക്ക് പ്രീമിയം വരിക്കാര്‍ക്ക് സൗജന്യമായി ലഭിക്കും. അല്ലാത്തവര്‍ക്ക് ഒമ്പതു കച്ചേരിക്കുമായി ഒരു മാസത്തേക്ക് വിങ്ക് പ്രീമിയം 29 രൂപയ്ക്കു ലഭ്യമാകും.

Back to top button
error: