NEWS

വിജയ് പി നായര്‍ കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുളളവരുടെ മുന്‍കൂര്‍ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: സമൂഹമാധ്യമത്തിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് യൂട്യൂബ് വ്‌ളോഗര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്‌നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ജാമ്യഹര്‍ജിയില്‍ പരാമര്‍ശിതക്കുന്നത്.

അറസ്റ്റ് തടയണമെന്ന ഹര്‍ജിയില്‍ ഇന്ന് കോടതി നിലപാട് അറിയിക്കും. ഭാഗ്യലക്,്മിക്ക് പുറമെ, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്.
വിജയ് പി. നായരുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസിന് കൈമാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹര്‍ജിയില്‍ പറയുന്നു.

മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ അറസ്റ്റിന് തുനിഞ്ഞ പൊലീസ് തല്‍ക്കാലം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടര്‍നടപടികളെന്ന നിലപാടിലാണ്.

കഴിഞ്ഞ 26 നായിരുന്നു സംഭവം .അശ്ളീല പരാമര്‍ശങ്ങള്‍ നടത്തി വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വിജയ് പി നായരെ മൂവരും സ്റ്റാച്യുവിന്റെ അടുത്തുള്ള ലോഡ്ജില്‍ എത്തി ”കൈകാര്യം ”ചെയ്യുകയായിരുന്നു .ഇയാളുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്ത് തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിരുന്നു .

താമസ സ്ഥലത്തെ അതിക്രമിച്ച് കയറല്‍ ,മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ആണ് ചുമത്തിയിരിക്കുന്നത് .5 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങള്‍ ആണിവ .സ്ത്രീകളുടെ പരാതിയില്‍ വിജയ് പി നായര്‍ക്കെതിരെ കേസ് എടുത്തിരുന്നെങ്കിലും പിന്നീട് ജാമ്യം നല്‍കുക ആയിരുന്നു .വിജയ് പി നായര്‍ക്കെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും ഫലം ഉണ്ടായില്ല എന്നാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ പരാതി .

Back to top button
error: