LIFETRENDING

ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യും ,പിൻ സീറ്റ് യാത്രക്കാരൻ ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യും

ഇരുചക്രവാഹനങ്ങൾ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യും .ഇത് സംബന്ധിച്ച ഉത്തരവ് നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും .

കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ശുപാർശ ശക്തമായി നടപ്പാക്കാൻ ആണ് തീരുമാനം .ട്രാൻസ്‌പോർട്ട് കമ്മീഷണർ അജിത്ത് കുമാറിന്റേതാണ് ഉത്തരവ് .

പിൻ സീറ്റ് യാത്രക്കാരൻ ഹെൽമെറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യും .റോഡ് സുരക്ഷാ ക്ലാസിനും സാമൂഹിക സേവനത്തിനും നിയമലംഘകരെ അയക്കും .

Back to top button
error: