NEWS

മകളെ കാമുകൻ പീഡിപ്പിച്ചു ,സംഭവം പുറത്തറിഞ്ഞപ്പോൾ ഒളിച്ചോട്ടം ,പിന്നാലെ അറസ്റ്റ്

മലപ്പുറം വളാഞ്ചേരിയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവും കാമുകനും അറസ്റ്റിൽ ആയി .വളാഞ്ചേരി ഇരിമ്പിളിയം സ്വദേശിനിയായ ഇരുപത്തെട്ടുകാരിയും കാമുകനുമാണ് അറസ്റ്റിലായത് .സുഭാഷ് മകളെ പീഡിപ്പിച്ച വിവരം അറിഞ്ഞതോടെ ഇരുവരും ഒളിച്ചോടുകയായിരുന്നു .

2019 മാർച്ചിലാണ്‌ ഒമ്പതും മൂന്നും വയസുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് യുവതി കാമുകനോടൊപ്പം ഒളിച്ചോടിയത് .യുവതിയുടെ മൂത്തമകളെ കാമുകൻ പീഡിപ്പിച്ചിരുന്നു .ഇക്കാര്യം പുറത്തറിഞ്ഞതോടെ ഭർത്താവ് പോലീസിൽ പരാതി നൽകി .പിന്നാലെ യുവതി കാമുകനൊപ്പം ഒളിച്ചോടി .

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് സുഭാഷിനും കൂട്ടുനിന്നതിനു യുവതിയ്ക്കും പോസ്കോ നിയമപ്രകാരം ആണ് കേസ് .ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

Back to top button
error: