NEWS

സ്പ്രിം​ങ്ക്ള​ർ ക​രാ​റി​ൽ വീ​ഴ്ച​ക​ളു​ണ്ടാ​യെ​ന്ന് റി​പ്പോ​ർ​ട്ട്

സ്പ്രിം​ങ്ക്ള​ർ ക​രാ​റി​ൽ വീ​ഴ്ച​ക​ളു​ണ്ടാ​യെ​ന്ന് റി​പ്പോ​ർ​ട്ട്. സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഉ​ന്ന​ത സ​മി​തി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ. ക​രാ​റി​ന് മു​ൻ​പ് നി​യ​മ​സെ​ക്ര​ട്ട​റി​യോ​ട് ഉ​പ​ദേ​ശം തേ​ടാ​ഞ്ഞ​ത് ന​ട​പ​ടി ക്ര​മ​ത്തി​ലെ വീ​ഴ്ച​യാ​ണെ​ന്നും വി​വ​ര ചോ​ർ​ച്ച ക​ണ്ടെ​ത്താ​ൻ സ​ർ​ക്കാ​റി​ന് സം​വി​ധാ​ന​മി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

മാ​ധ​വ​ൻ ന​മ്പ്യാ​ർ, ഗു​ൽ​ഷ​ൻ റോ​യി എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

1.84 ല​ക്ഷം പേ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് സ്പ്രിം​ങ്ക​ള​റി​ൽ ല​ഭ്യ​മാ​യ​ത്. സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് സ​ർ​ക്കാ​രി​നെ സ​ഹാ​യി​ച്ച​ത് സ്പ്രിം​ങ്ക​ള​റാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​റാ​ണ് ക​രാ​റി​ൽ ഒ​പ്പി​ട്ട​തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

സ്പ്രിം​ങ്ക്ള​റി​ന് ല​ഭ്യ​മാ​യ 1.84 ല​ക്ഷം പേ​രു​ടെ ഡേ​റ്റ 10 ദി​വ​സ​ത്തി​ന​കം സി-​ഡി​റ്റി​ന്‍റെ സെ​ർ​വ​റി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ ഡേ​റ്റ ചോ​ർ​ച്ച​യു​ണ്ടാ​യെ​ന്നും പ​ക്ഷെ രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നി​ട്ടി​ല്ലെ​ന്നും സ​മ​തി റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കുന്നു.

Back to top button
error: