കാട്ടുപന്നിയെ ശല്യക്കാരനായ മൃഗമായി പ്രഖ്യാപിക്കാനൊരുങ്ങി സര്‍ക്കാര്‍

കൊല്ലം: സംസ്ഥാനത്ത് വ്യാപകമായി കൃഷി നാശമുണ്ടാക്കുന്ന കാട്ടുപന്നിയെ ശല്യക്കാരനായ മൃഗമായി പ്രഖ്യാപിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി സംസ്ഥാന സര്‍ക്കാര്‍ തേടിയതായി വനംവകുപ്പ് മന്ത്രി കെ.രാജു അറിയിച്ചു.

വന്യജീവി സംരക്ഷണനിയമത്തെ തുടര്‍ന്ന് കാട്ടുപന്നികളെ വധിക്കാന്‍ സാധിക്കാത്ത അവസ്ഥ ദീര്‍ഘകാലമായിട്ടുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്ന് വന്‍തോതില്‍ കാട്ടുപന്നികള്‍ സംസ്ഥാനത്തെ വനമേഖലകളില്‍ പെറ്റുപെരുകിയെന്നും മന്ത്രി പറയുന്നു. നാട്ടിലേക്കിറങ്ങുന്ന കാട്ടുപന്നികള്‍ വന്‍തോതില്‍ കൃഷിയും കാര്‍ഷികവിളകളും നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടിലിറങ്ങി നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ വനംവകുപ്പ് അനുമതി നല്‍കിയത്.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി കാട്ടുപന്നികളെ കൊന്നെങ്കിലും അവയുടെ എണ്ണത്തില്‍ ഒരു തരത്തിലുള്ള കുറവും ഇതുമൂലം ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമായതെന്നും ഈ സാഹചര്യത്തിലാണ് ശല്യകാരായ മൃഗമായി പ്രഖ്യാപിച്ച് കാട്ടുപന്നികളെ വ്യാപകമായി നശിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും കേന്ദ്രനുമതി ലഭിച്ചാലുടനെ കേരളത്തിലെ കാട്ടുപന്നി ആക്രമണം പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയുമെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

മന്ത്രി വ്യക്തമാക്കി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version