NEWS

കാറിനുളളില്‍ അധ്യാപികയുടെ മൃതദേഹം; മരണത്തിന് പിന്നില്‍ ദുരൂഹത

കോഴിക്കോട്: അധ്യാപിക കാറിനുളളില്‍ മരിച്ചനിലയില്‍. മുക്കത്ത് സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ദീപ്തി(41) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് മൂന്നരയോടെ കാരശേരിയിലെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിനു സമീപത്താണ് കാറിനുളളില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു.

ഡ്രൈവിങ് സീറ്റില്‍ സീറ്റ് ബെല്‍റ്റിട്ട് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാറിലെ സീറ്റുകള്‍ കത്തിയ നിലയിലും. മാത്രമല്ല വാഹനത്തിനുള്ളില്‍ നിന്ന് മണ്ണെണ്ണയും കണ്ടെടുത്തു. റോഡില്‍ നിന്ന് അകത്തേയ്ക്ക് കയറ്റിയിട്ട നിലയിലാണ് കാറ്.

ഉച്ചയക്ക് ശേഷം അധ്യാപിക കാര്‍ ഓടിച്ചുപോകുന്നത് കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. ശരീരത്തില്‍ മറ്റ് പാടുകളൊന്നുമില്ല. ഭര്‍ത്താവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്. മൂന്ന് കുട്ടികളുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: