കെ എം സി സിയുടെ ഐ ടി സെൽ മന്ത്രി ജലീലിന്റെ വാട്സാപ്പ് ഹാക്ക് ചെയ്തതായി വിവാദ പ്രവാസി യാസിർ എടപ്പാളിന്റെ വെളിപ്പെടുത്തൽ ,യാസിർ ഇക്കാര്യം തുറന്നു പറഞ്ഞത് മീഡിയ വൺ ചർച്ചയിൽ

മന്ത്രി കെ ടി ജലീലിന്റെ വാട്സാപ്പ് ഹാക്ക് ചെയ്തതായി വെളിപ്പെടുത്തൽ .കെ എം സി സിയുടെ ഐടി സെൽ ആണ് ഹാക്ക് ചെയ്തത് എന്നാണ് വിവാദ പ്രവാസി യാസിർ എടപ്പാളിന്റെ വെളിപ്പെടുത്തൽ .ഒന്നുരണ്ട് മാസം മുമ്പാണ് ഇത് നടന്നതെന്നും യാസിർ വെളിപ്പെടുത്തുന്നുണ്ട് .

മീഡിയ വൺ ചർച്ചയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ യാസിർ എടപ്പാൾ നടത്തിയത് .കെ ടി ജലീൽ കെ എം സി സിയെ അപകീർത്തിപ്പെടുത്തുന്ന രണ്ടു മൂന്ന് ശബ്ദ സന്ദേശങ്ങൾ വാട്സാപ്പിൽ നിന്നെടുത്ത് താൻ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നുവെന്നും യാസിർ ഏറ്റുപറയുന്നു .

ചാനലുകൾ ഈ ശബ്ദ സന്ദേശങ്ങൾ വച്ച് വാർത്ത ചെയ്തിരുന്നുവെന്നും യാസിർ പറയുന്നു .കെ എം സി സി ചാർട്ട് ചെയ്ത വിമാനം റദ്ദാക്കിയപ്പോൾ ആണിത് .യു എ ഇയിൽ നിന്നല്ല വാട്സാപ്പ് ഹാക്ക് ചെയ്തത് എന്നും യാസിർ വെളിപ്പെടുത്തുന്നു .മുസ്ലിം ലീഗ് അനുഭാവമുള്ള പ്രവാസി സംഘടന ആണ് കെ എം സി സി .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version