NEWS

ആറും ഏഴും പന്തണ്ടും വയസുള്ള കുട്ടികളെ ഉപേക്ഷിച്ച് ദീപ്തി കാറോടിച്ച് പോയത് മരണത്തിലേയ്ക്ക്

കോഴിക്കോട് മുക്കത്ത് അദ്ധ്യാപികയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി .സ്വകാര്യ സ്‌കൂൾ ജീവനക്കാരി നാല്പത്തിയൊന്നുകാരിയായ ദീപ്തിയെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .കാരശ്ശേരിയിലെ ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിന് സമീപമാണ് മൃതദേഹം അടങ്ങിയ കാർ കണ്ടെത്തിയത് .

ഡ്രൈവിങ് സീറ്റിൽ ബെൽറ്റ് ഇട്ട് ഇരിക്കുന്ന രീതിയിൽ ആയിരുന്നു മൃതദേഹം .കാറിന്റെ സീറ്റുകൾ കത്തിയ നിലയിൽ ആയിരുന്നു .കാറിനുള്ളിൽ നിന്ന് മണ്ണെണ്ണ കണ്ടെടുത്തിട്ടുണ്ട് .

അദ്ധ്യാപിക കാറോടിച്ചു പോകുന്നത് കണ്ടവർ ഉണ്ട് .ശരീരത്തിൽ മല്പിടുത്തതിന്റെ പാടുകൾ ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത് .സ്വകാര്യ ആശുപത്രിയിൽ ജോലിയെടുക്കുന്ന ഭർത്താവും ആറും ഏഴും പന്ത്രണ്ടും വയസുമുള്ള കുട്ടികളുമാണ് വീട്ടിലുള്ളത് .മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് പോസ്റ്റ് മോർട്ടം ചെയ്യുന്നത് .

Back to top button
error: