NEWSVIDEO

ജോസ് വിഭാഗത്തിന് സിപിഐയുടെ പച്ചക്കൊടി


കേരള കോൺഗ്രസ് എമ്മിനെ എൽഡിഎഫിൽ ഉൾപ്പെടുത്തുന്നതിനെ പിന്തുണയ്ക്കാൻ സിപിഐ .നാളെ ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ഈ തീരുമാനം സിപിഐ അറിയിക്കും .ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സികുട്ടീവ് യോഗത്തിന്റേതാണ് തീരുമാനം .

കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടതിനെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.കേരള കോൺഗ്രസ് എമ്മിന്റെ നിലപാടുകളെ എതിർത്തത് അവർ യുഡിഎഫിൽ നിൽക്കുമ്പോഴാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു .

നേരത്തെ ജോസ് കെ മാണി സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ എത്തി കാനം രാജേന്ദ്രനെ കണ്ടിരുന്നു .സിപിഐയുടെ എതിർപ്പ് അടഞ്ഞ അധ്യായമാണെന്ന് പിന്നാലെ ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു .

നാളെ ചേരുന്ന എൽഡിഎഫ് യോഗം കേരള കോൺഗ്രസ് എമ്മിനെ ഇടതുമുന്നണി സഖ്യകക്ഷി ആക്കാൻ തീരുമാനം എടുത്തേയ്ക്കും .

Back to top button
error: