NEWS

“നിർഭയ ” മ്യൂസിക് വീഡിയോ പ്രകാശനം ചെയ്തു

ഗതി ശ്രീകുമാർ എന്റർടൈൻമെന്റ്സ് ഒരുക്കുന്ന മ്യൂസിക് വീഡിയോ ആൽബം “നിർഭയ”യുടെ ഓഡിയോ ലോഞ്ച് ബുധനാഴ്ച (ഒക്ടോബർ 21) ശ്രീ. ജഗതി ശ്രീകുമാറിന്റെ വസതിയിൽ വച്ചു നടന്നു.

ഡൽഹിയിൽ വച്ചു അതിക്രൂ ര രമായി കൊലചെയ്യപ്പെട്ട നിർഭയയോടുള്ള ആദര സൂചകമയാണ് ആൽബം ഒരുക്കിയിരിക്കുന്നത്. ജഗതി ശ്രീകുമാർ മുഖ്യ അഥിതിയായ ചടങ്ങിൽ ഓൺലൈനിൽ തത്സമയം സുരേഷ് ഗോപി മ്യൂസിക് വീഡിയോ രാവിലെ 10.15 നു പ്രകാശനം ചെയ്തു.പ്രശസ്ത പരസ്യ സംവിധായകൻ സിധിൻ സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോക്ക് സംഗീതം നൽകിയത് സ്റ്റീഫൻ ദേവസി. പാടിയത് ശ്വേത മോഹൻ.

ചടങ്ങിൽ പ്രൊഡ്യൂസർ ജി.സുരേഷ് കുമാർ, മേനക സുരേഷ് കുമാർ എന്നിവർ ഡിവിഡി പ്രകാശനം ചെയ്തു. വെബ്സൈറ്റ് പ്രകാശനം സ്റ്റീഫൻ ദേവസി നിർവഹിച്ചു .സായി പ്രോഡക്ഷൻസ് ഡയറക്ടർമാരായ സതീഷ് കുമാർ, സായി സതീഷ്, ജഗതി ശ്രീകുമാർ എന്റർടൈൻമെന്റ്സ് ഡയരക്ടർമാരായ രാജ് കുമാർ, നിധിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Back to top button
error: