NEWS

ബിജെപിയ്ക്ക് കനത്ത തിരിച്ചടി ,മുതിർന്ന നേതാവ്ഏക്നാഥ് ഖഡ്‌സെ പാർട്ടി വിട്ടു

മുൻമന്ത്രിയും ബിജെപി നേതാവുമായ ഏക്നാഥ് ഗഡ്‌സേ പാർട്ടി വിട്ടു .ഗഡ്‌സേ പാർട്ടി വിടുമെന്ന അഭ്യൂഹം മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് തള്ളിക്കളഞ്ഞതിനു പിന്നാലെയാണ് പുതിയ സംഭവ വികാസം .

ഏക്നാഥ് ഗഡ്‌സേ എൻസിപിയിൽ ചേരുമെന്ന് മഹാരാഷ്ട്ര മന്ത്രി ജയിന്ത് പാട്ടീൽ അറിയിച്ചു .വെള്ളിയാഴ്ച ഏക്നാഥ് ഗഡ്‌സേ എൻസിപിയിൽ ചേരും .2016 ൽ ഫഡ്‌നാവിസ് മന്ത്രിസഭയിൽ നിന്ന് രാജിവച്ചതിന് ശേഷം ഏക്നാഥ് ഗഡ്‌സേ പാർട്ടിയോട് ഇണങ്ങിയും പിണങ്ങിയുമാണ് കഴിയുന്നത് .

“ഏക്നാഥ് ഗഡ്‌സേ ബിജെപി വിട്ടതായി ഞാൻ അറിയിക്കുന്നു .വെള്ളിയാഴ്ച അദ്ദേഹം എൻസിപിയിൽ ചേരും .അദ്ദേഹത്തെ എൻസിപി സ്വാഗതം ചെയ്യുന്നു .”ജയിന്ത് പാട്ടീൽ പറഞ്ഞു .

മഹാരാഷ്ട്രയിലെ പ്രബല സമുദായമായ ലേവാ പാട്ടീൽ സമുദായ നേതാവ് കൂടിയാണ് ഏക്നാഥ് ഖഡ്‌സെ.മഹാരാഷ്ട്രയിൽ ബിജെപിയുടെ പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹം മുഖ്യമന്ത്രിയാകും എന്നുവരെ പറഞ്ഞു കേട്ടിരുന്നു .ഫഡ്‌നാവിസ് മന്ത്രിസഭയിലെ രണ്ടാമൻ ആയിരുന്നു അദ്ദേഹം .

വൈകിയാണെങ്കിലും ബിജെപിയും ഇക്കാര്യം സ്ഥിരീകരിച്ചു .ഏക്നാഥ് ഖഡ്‌സെയുടെ രാജിക്കത്ത് കിട്ടിയതായി പാർട്ടി വക്താവ് കേശവ് ഉപാദ്ധ്യേ പറഞ്ഞു .”ചർച്ചകളിലൂടെ പ്രശ്ന പരിഹാരത്തിന് ഞങ്ങൾ ശ്രമിച്ചിരുന്നു .പക്ഷെ അത് നടന്നില്ല .അദ്ദേഹത്തിന് ആശംസകൾ നേരുന്നു .ചെറിയൊരു പ്രവർത്തകൻ പോകുന്നത് പോലും പാർട്ടിയ്ക്ക് നഷ്ടമാണ് .”കേശവ് ഉപാദ്ധ്യേ വ്യക്തമാക്കി .

Back to top button
error: