ആമസോണിന്റെ പരാതിയില്‍ ‘തമിഴ് റോക്കേഴ്‌സ്’ ഔട്ട്‌

സിനിമ പൈറസി വെബ്‌സൈറ്റായ തമിഴ് റോക്കേഴ്‌സിനെ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്തു. ആമസോണ്‍ ഇന്റര്‍നാഷണലിന്റെ പരാതിയിലാണ് നടപടി. ആമസോണ്‍ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത ഹലാല്‍ ലൈവ് സ്റ്റോറി, നിശബ്ദം, പുത്തന്‍ പുതുകാലൈ എന്നിവയുടെ വ്യാജ പതിപ്പുകള്‍ തമിഴ് റോക്കേഴ്സ് ഇന്റര്‍നെറ്റില്‍ എത്തിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

തമിഴ് റോക്കേഴ്‌സിനെ ഇന്റര്‍നെറ്റില്‍ നിന്നും സ്ഥിരമായി നീക്കിയിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരം. അങ്ങനെയാണെങ്കില്‍ സിനിമ മേഖലയ്ക്ക് ഇതുവലിയ ആശ്വാസമാകും.

തിങ്കളാഴ്ച വൈകുന്നേരം മുതലാണ് തമിഴ് റോക്കേഴ്‌സ് ഇന്റര്‍നെറ്റില്‍ നിന്നും അപ്രത്യക്ഷമായത്. ഇതോടെ തമിഴ് റോക്കേഴ്‌സ് എന്ന പേരിലോ ഇതുമായി സമാനതകളുള്ള പേരുകളിലോ ഇന്റര്‍നെറ്റില്‍ ഇനി സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. മുന്‍പ് പല തവണ ബ്ലോക്ക് ചെയ്തിട്ടും പേരില്‍ ചെറിയ മാറ്റം വരുത്തി സൈറ്റ് വീണ്ടും തിരിച്ചെത്തിയിരുന്നു. അതേസമയം, ടെലഗ്രം പോലുളള സൈറ്റുകളില്‍ ഇപ്പോഴും വ്യാജ പ്രിന്റുകള്‍ സജീവമാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version