NEWS

രാത്രി വൈകിയുള്ള ഫോൺ വിളി ,വീട്ടുകാർ ശാസിച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കി

രാത്രി വൈകി ഫോണിൽ സംസാരിച്ചതിന് മാതാപിതാക്കൾ ശാസിച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കി .പെരുവാ ആറാക്കൽ ജോസഫ് – ലൈസ ദമ്പതികളുടെ മകൻ ഇരുപത്തെട്ടുകാരൻ ലിഖിൽ ജോസഫ് ആണ് ജീവനൊടുക്കിയത് .തീകൊളുത്തിയാണ് മരണം .

ഒ ഇ എൻ ഇന്ത്യ ലിമിറ്റഡ് ജീവനക്കാരൻ ആണ് ലിഖിൽ .പുലർച്ചെ 2 മണിയോടെ വീടിന്റെ മുകൾ നിലയിലെ മുറിയിൽ സംസാരിച്ചുകൊണ്ടിരിക്കെ ലിഖിലിന്റെ പക്കൽ നിന്ന് പിതാവ് ഫോൺ പിടിച്ചുവാങ്ങി കിടന്നുറങ്ങാൻ പറഞ്ഞിരുന്നു .ഇതിനു പിന്നാലെ ലിഖിൽ വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോയിരുന്നു .

രാവിലെ അഞ്ചോടെ പെരുവ തടിമില്ലിന് സമീപം പൊള്ളലേറ്റ നിലയിൽ ലിഖിലിനെ കണ്ടെത്തുകയായിരുന്നു .ലിഖിൽ ഇറങ്ങിപ്പോയതിനു പിന്നാലെ വീട്ടുകാർ വിവരം പോലീസിൽ അറിയിച്ചിരുന്നു .വീട്ടുകാരും പോലീസും തിരയുന്നതിനിടെയാണ് പൊള്ളലേറ്റ ലിഖിലിനെ കണ്ടെത്തുന്നത് .

എറണാകുളത്തെ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .

Back to top button
error: