ബിഹാറിൽ എൻ ഡി എ തന്നെ അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവ്വേ


ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ ഡി എ തന്നെ അധികാരത്തിൽ വരുമെന്ന് ലോക്‌നീതി സി എസ് ഡി എസ് അഭിപ്രായ സർവ്വേ .കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122 ആയിരിക്കെ എൻ ഡി എ സഖ്യം 133 മുതൽ 143 സീറ്റ് വരെ നേടുമെന്നാണ് അഭിപ്രായ സർവ്വേ പറയുന്നത് .

ആർജെഡി നയിക്കുന്ന കോൺഗ്രസും ഇടതുകക്ഷികളുമുള്ള മഹാസഖ്യം 88 മുതൽ 98 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം .ചിരാഗ് പാസ്വാന്റെ എൽജെപിയ്ക്ക് രണ്ടു മുതൽ 8 സീറ്റ് വരെ ലഭിക്കാം .മറ്റുള്ളവർ 6 മുതൽ 10 സീറ്റ് വരെ നേടാം .

എൻ ഡി എയ്‌ക്ക്‌ 38 % വോട്ട് ലഭിക്കുമെന്നാണ് സർവ്വേ ഫലം .മഹാസഖ്യം 32 % വോട്ടു നേടും .ജി ഡി എസ് എഫിന് 7 %വും എൽജെപിയ്ക്ക് 6 %വും മറ്റുള്ളവർക്ക് 17 %വും വോട്ട് ലഭിക്കുമെന്നു സർവ്വേ അഭിപ്രായപ്പെടുന്നു .

Exit mobile version