NEWS

ശിവശങ്കറിന്റെ അസുഖം തട്ടിപ്പെന്ന് കസ്റ്റംസ് ,മരുന്ന് കഴിച്ചാൽ മാറുന്ന നടുവേദന മാത്രമാണ് ഉള്ളതെന്നും കസ്റ്റംസ്

എം ശിവശങ്കർ ഐ എ എസിന്റെ അസുഖം തട്ടിപ്പെന്ന് കസ്റ്റംസ് .മരുന്ന് കഴിച്ചാൽ മാറുന്ന നടുവേദനയാണ് അദ്ദേഹത്തിന് ഉള്ളതെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ വാദിച്ചു .അസുഖവും ചികിത്സയുമെല്ലാം തിരക്കഥയുടെ ഭാഗമായിരുന്നെന്നും കസ്റ്റംസ് ആരോപിക്കുന്നു .

ശിവശങ്കറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ നിലനിൽക്കില്ല .ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ പോകണമെന്ന്‌ അദ്ദേഹം വാശിപിടിച്ചു .ശിവശങ്കർ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നുവെന്നും കസ്റ്റംസ് കോടതിയിൽ വാദിച്ചു .ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി വെള്ളിയാഴ്ച വരെ തടഞ്ഞിരുന്നു .

പൂജപ്പുരയിലെ വീട്ടിൽ നിന്ന് ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെയാണ് ശിവശങ്കറിന്‌ ദേഹാസ്വാസ്ഥ്യം ഉണ്ടായത് .തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .എന്നാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി .മറ്റു ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ശിവശങ്കറിനെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തിരുന്നു .ഒരു ആയുർവേദ ആശുപത്രിയിൽ നടുവേദനയ്ക്ക് ചികിത്സയിൽ ആണ് ശിവശങ്കർ ഇപ്പോൾ .

Back to top button
error: