NEWS

സൂര്യയെ ഇഷ്ടപ്പെടാന്‍ കാരണമിതാണ്; സത്യം തുറന്ന് പറഞ്ഞ് അപര്‍ണ ബാലമുരളി

ഹേഷിന്റെ പ്രതികാരത്തിലെ ജിംസിയായി വന്നു മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് അപര്‍ണ ബാലമുരളി. അഭിനയത്തില്‍ മാത്രമല്ല പാട്ടിലും തന്റെ കഴിവ് തെളിയിച്ച താരം ഇതുവരെ അഞ്ചു സിനിമയില്‍ പാടിയിട്ടുണ്ട്. ഇപ്പോഴിതാ താരം ഇപ്പോഴിതാ താരം നടന്‍ സൂര്യയുടെ നായികയായി സുരൈ പോട്ര് എന്ന ചിത്രത്തിലും അഭിനയിചിരിക്കുന്നു.മലയാളികളടക്കം നോക്കി കാണുന്ന നടനാണ് സൂര്യ. സൂര്യ ജോതിക താരദമ്പതികളേയും അസൂയയോടെ നോക്കികാണാറുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്റെ പുതിയ തമിഴ് ചിത്രത്തിലെ അനുഭവങ്ങളെക്കുറിച്ച് വാചാലയാവുകയാണ് നടി അപര്‍ണ മുരളി.

സുധകൊങ്ങര സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അവസരം ലഭിച്ചപ്പോഴെ താന്‍ സന്തോഷത്തിലായിരുന്നു അപര്‍ണ പറയുന്നു. സെറ്റില്‍ എല്ലാവരുമായി നല്ല കൂട്ടായിരുന്നതിനാല്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അപര്‍ണ പറയുന്നു. പിന്നീട് സൂര്യയെക്കുറിച്ചായിരുന്നു താരത്തിന്റെ വാക്കുകളിലധികവും. സൂര്യയുടെ ഡെഡിക്കേഷന്‍ വളരെ വലുതാണെന്നും വര്‍ക്കൗട്ടിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് താരത്തിനെന്നും അപര്‍ണ പറയുന്നു. അതിരാവിലെയാണ് ഷൂട്ടെങ്കില്‍ അതിന് മുമ്പേ അദ്ദേഹം വര്‍ക്കൗട്ട് തീര്‍ക്കും. ട്രെയിനേഴ്‌സ് എല്ലാം സെറ്റില്‍ കാണും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധയുളള ആളാണെങ്കിലും നന്നായി ആഹാരം കഴിക്കുന്ന വ്യക്തി കൂടിയാണ്. ചില സമയത്ത് ഡയറ്റിങ് വേണ്ടി വരുമ്പോള്‍ സങ്കടം തോന്നുമെങ്കിലും ഞാന്‍ കഴിക്കുമ്പോള്‍ തന്നെ കളിയാക്കാറുണ്ടെന്നും അപര്‍ണ പറയുന്നു.

ചിത്രത്തില്‍ മിക്ക സീനുകളും സൂര്യക്കൊപ്പമുളളതായിരുന്നു. ഇത്രയും സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഈ ചിത്രത്തിലെ അഭിനയം തികച്ചും വ്യത്യസ്തമായിരുന്നെന്നും അപര്‍ണ പറയുന്നു. അദ്ദേഹം അഭിനയിക്കുമ്പോള്‍ വളരെ കൂളാണ്. സെറ്റില്‍ എല്ലാവരെയും ഒരുപോലെ കാണുന്നു. സുരൈ പോട്ര് എന്ന ഈ ചിത്രം അദ്ദേഹമാണ് നിര്‍മ്മിക്കുന്നതെങ്കിലും അഭിനയവും നിര്‍മ്മാണവും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ ടെന്‍ഷന്‍ അദ്ദേഹത്തിന് ഇല്ലെന്നും അപര്‍ണ പറയുന്നു.

സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തിയ താരദമ്പതികളായ സൂര്യയേയും ജോതികയേയും നേരത്തെ മുതലെ നോക്കികാണുന്ന ഒരു വ്യക്തിയായിരുന്നു അപര്‍ണ അതിനാല്‍ ചിത്രത്തിന്റെ പൂജ സമയത്തും ഇടയ്ക്ക് ലൊക്കേഷനിലും എത്തിയ ജോതികയെ കണ്ടതില്‍ താരം വളരെ സന്തോഷവതിയായിരുന്നു. വളരെ പോസിറ്റിവിറ്റി തരുന്ന ഒരു കുടുംബമാണെന്നും നമ്മളെ ഭയങ്കരമായി മോട്ടിവേറ്റ് ചെയ്യുമെന്നും ജോതികയെക്കുറിച്ച് അപര്‍ണ പറയുന്നു. തന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത നല്ല നിമിഷങ്ങളാണ് സുരൈ പോട്ര് നല്‍കിയതെന്ന് അപര്‍ണ പറയുന്നു.

Back to top button
error: