NEWSVIDEO

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി നീക്കുപോക്കെന്ന് ആവർത്തിച്ച് വെൽഫെയർ പാർട്ടി ,അണികൾക്ക് നിർദേശം നൽകിയതായി സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലം NewsThen- നോട്

ഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിക്കാൻ അണികൾക്ക് നിർദേശം നൽകിയതായി വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലം .എന്നാൽ ഇത് സഖ്യമല്ല പ്രാദേശിക നീക്കുപോക്ക്‌ മാത്രമാണെന്നും ഹമീദ് വാണിയമ്പലം NewsThen- നോട് വ്യക്തമാക്കി .

മതേതരകക്ഷികളുമായി സഹകരിക്കുകയാണ് പാർട്ടിയുടെ ലക്‌ഷ്യം .എന്നാൽ ഇതൊരു മുന്നണി സംവിധാനത്തിന്റെ ഭാഗമല്ല എന്നും ഹമീദ് വാണിയമ്പലം വിശദീകരിച്ചു .സമസ്തയടക്കമുള്ള സംഘടനകളിൽ വെൽഫെയർ പാർട്ടി ബാന്ധവത്തിനെതിരെ വിമർശനമുണ്ടല്ലോ എന്ന ചോദ്യത്തോട് മറ്റു പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ലെന്നും തങ്ങളുടെ നിലപാട് അണികളോട് പറയുകയാണ് ചെയ്യുന്നതെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു .

വെൽഫെയർ പാർട്ടി യുഡിഎഫുമായി സഹകരിക്കുന്നതിനെ കുറിച്ച് രൂക്ഷ വിമർശനം ഇടതുപക്ഷത്ത് നിന്ന് ഉയരുന്നതിനിടെയാണ് ഹമീദ് വാണിയമ്പലത്തിന്റെ വിശദീകരണം

Back to top button
error: