NEWS

ഒരേ സമയം നടക്കുന്ന നാല് കഥകള്‍; ബോളിവുഡ് ചിത്രം ‘ലുഡോ’യുടെ ട്രെയിലര്‍ പുറത്ത്‌

ഗ്ഗാ ജാസൂസ് എന്ന ചിത്രത്തിന് ശേഷം അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ലുഡോ. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ഒരേ സമയം നടക്കുന്ന നാല് കഥകളാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലറില്‍ നിന്നുള്ള സൂചന.

പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, രാജ് കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. മാത്രമല്ല മലയാളനടി പേളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. നഴ്സിന്റെ വേഷത്തിലാണ് പേളി പ്രത്യക്ഷപ്പെടുന്നത്.

അനുരാഗ് ബസു, ഭുഷന്‍ കുമാര്‍, ദിവ്യ ഖോസ്ല കുമാര്‍, താനി സൊമാരിത ബസു, കിഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നവംബര്‍ 12ന് നെറ്റ്ഫ്ളിക്സ് ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ ചിത്രം റിലീസ് ചെയ്യും.

Back to top button
error: