NEWS

സഞ്ജു സാംസണെ ഓപ്പണർ ആക്കണം ,ചെന്നൈ -രാജസ്ഥാൻ മത്സരം ദേവദാസ് തളാപ്പ് വിശകലനം ചെയ്യുന്നു -വീഡിയോ

ഐപിഎൽ 2020 യിൽ ചെന്നൈ -രാജസ്ഥാൻ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ വീണ്ടും പരാജയപ്പെട്ടു .ആദ്യ രണ്ടു കളികളിലും തിളങ്ങിയ സഞ്ജുവിന്റെ നിഴൽ മാത്രമാണ് പിന്നീടുള്ള മത്സരങ്ങളിൽ കണ്ടത് .സഞ്ജുവിനെ ഓപ്പണർ ആക്കി മാത്രമേ സഞ്ജുവിനും രാജസ്ഥാനും രക്ഷപ്പെടാൻ ആവൂ എന്ന് പ്രമുഖ കായിക വിദഗ്ധൻ ദേവദാസ് തളാപ്പ് വിലയിരുത്തുന്നു .

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസ് 7 വിക്കറ്റിന് വിജയിച്ചു .ചെന്നൈ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു .15 പന്തുകൾ ബാക്കി നിൽക്കെയാണ് വിജയം .

ജോസ് ബട്ലറിന്റെ ഇന്നിങ്‌സാണ് രാജസ്ഥാന് തുണയായത് .48 പന്തുകളിൽ നിന്ന് 70 റൺസുമായി ബട്ലർ പുറത്താകാതെ നിന്നു .നാലാം ജയത്തോടെ രാജസ്ഥാൻ പോയിൻറ് പട്ടികയിൽ ആറാം സ്ഥാനത്തേയ്ക്ക് ഉയർന്നു .ഏഴു മത്സരങ്ങൾ തോറ്റ ധോണിയുടെ ചെന്നൈ അവസാന സ്ഥാനക്കാരാണ് .

ദേവദാസ് തളാപ്പിൻറെ വിശകലനം –

Back to top button
error: