NEWS

സോനം എം അബ്രഹാം പറയുന്ന രംഗങ്ങൾ 2014 ൽ തന്നെ നീക്കി ,വിശദീകരണവുമായി പോലീസ്

പതിനാലാം വയസിൽ അഭിനയിച്ച സിനിമയിലെ ചില രംഗങ്ങൾ യൂട്യുബിലും പോൺ സൈറ്റുകളിലും പ്രചരിക്കുന്നുവെന്ന് ആരോപിച്ച് സോനം എം എബ്രഹാം എന്ന പെൺകുട്ടി ഫേസ്ബുക്കിൽ ഇട്ട വീഡിയോ വൈറൽ ആയിരുന്നു .എന്നാൽ ഈ വീഡിയോ സോനത്തിന്റെ തന്നെ പരാതിപ്രകാരം 2014 ൽ നീക്കം ചെയ്തതായി പോലീസ് പറയുന്നു .ഇക്കാര്യം പരിശോധിച്ച് സോനം തന്നെ പൊലീസിന് എഴുതി നല്കിയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു .

2014 ഫെബ്രുവരി 2 നാണ് പെൺകുട്ടി മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത് .പരാതി എറണാംകുളം റൂറൽ സൈബർ സെല്ലിന് കൈമാറി .യൂട്യൂബിൻറെ സഹായത്തോടെ സൈബർ സെൽ ദൃശ്യങ്ങൾ നീക്കം ചെയ്തു .2014 ഫെബ്രുവരി 24 നു പെൺകുട്ടി തന്നെ ദൃശ്യം നീക്കം ചെയ്തതായി പൊലീസിന് എഴുതി നൽകിഎന്നും പോലീസ് വിശദീകരിക്കുന്നു .

Back to top button
error: