അങ്ങനെ സൂപ്പര്‍ഹിറ്റ് സംവിധായകന്റെ മകനും സംവിധാന രംഗത്തേക്ക്‌

ലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ സംവിധായകനായിരുന്നു ഐവി ശശി. അദ്ദേഹം സൃഷ്ടിച്ച ഓരോ ചിത്രങ്ങളും അന്നോളം കണ്ട സിനിമ രീതികളേയും ചിന്തകളേയും തിരുത്തിയെഴുതുന്നയാരുന്നു. വ്യത്യസ്തമായ ശൈലിയിലൂടെയും സംവിധാന രീതിയിലൂടെയും മലയാള സിനിമയില്‍ എന്നും വേറിട്ടു നില്‍ക്കുന്ന സംവിധായകന്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകനും സംവിധാനത്തിലേക്ക് കടക്കുന്നു. അനി ഐ.വി. ശശിയാണ് തെലുങ്കില്‍ സംവിധാന അരങ്ങേറ്റത്തിനൊരുങ്ങുന്നത്.

പ്രിയദര്‍ശനൊപ്പം സംവിധാന സഹായിയായും സഹരചയിതാവായും പ്രവര്‍ത്തിച്ച പരിചയവുമായാണ് അനി തന്റെ കന്നി ചിത്രമൊരുക്കുന്നത്. നിന്നിലാ നിന്നിലാ എന്നാണ് ചിത്രത്തിന്റെ പേര്. നിത്യ മേനോന്‍, റിതു വര്‍മ, അശോക് സെല്‍വന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു.

റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ നാസര്‍, സത്യ എന്നിവരും അഭിനയിക്കുന്നു. സിനിമയുടെ തിരക്കഥയും അനി തന്നെയാണ്. ബി.വി.എസ്.എന്‍. പ്രസാദ് ആണ് നിര്‍മാണം. ദിവാകര്‍ മണിയാണ് ഛായാഗ്രാഹകന്‍. സംഗീതം രാകേഷ് മുരുകേശന്‍. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version