
https://www.youtube.com/watch?v=Mg26K6EeVJ0
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ തടഞ്ഞു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. കസ്റ്റംസ് അതിനു മുൻപ് മറുപടി നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിശദമായ വാദം കേൾക്കുമെന്നും കോടതി പറഞ്ഞു.
ഇന്ന് രാവിലെയാണ് ഓണ്‍ലൈന്‍ വഴി ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
അതേസമയം,നടു വേദനയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ് ശിവശങ്കര്‍ .ഇന്ന് ഉച്ചയ്ക്ക് ശേഷം മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ചികിത്സ തുടരണോ ഡിസ്ചാര്‍ജ് ചെയ്യണോ എന്ന് തീരുമാനിയ്ക്കും.
കഴിഞ്ഞ ദിവസമാണ് വിദേശത്തേയ്ക്ക് 1 .9 ലക്ഷം ഡോളര്‍ കടത്തി എന്ന കേസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് കൊണ്ടുപോയത്. തുടര്‍ന്ന് ദേഹാസ്വാസ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഈ കേസില്‍ സ്വപ്ന സുരേഷും സരിത്തും പ്രതികള്‍ ആണ് .